കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ കാലയളവിൽ പഴകിയ മത്സ്യം പിടിച്ചെടുക്കുന്ന ഓപ്പറേഷൻ സാഗർ റാണിയുടെ പ്രവർത്തനം അഭിനന്ദനാർഹം. ജില്ലയിൽ ഇത് വരെ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു കഴിഞ്ഞു. പരിശോധന ശക്തമായി തുടരുന്നു.
ജില്ലയിലേക്ക് തമിഴ്നാട്, കർണാടക, ഗോവ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം ലഭിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ പരിശോധനകളുടെ ഫലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ അസി. കമീഷണർ പി കെ ഏലിയാമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 493 പരിശോധനകളിൽ ശാസ്ത്രീയമായ ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുത്തത്.
ദിവസങ്ങളോളം പഴക്കമുള്ള മൽസ്യങ്ങളെ രാസവസ്തുക്കൾ ഉപയോഗിച്ചും. പഴകിയവയെ ഐസിൽ വെച്ച് ജനങ്ങളെ കബളിപ്പിച്ചും സംസ്ഥാനത്ത് പരക്കെ വില്പന നടത്തുന്നതിനെ തടയിടാനാണ് ഓപ്പറേഷൻ സാഗർ റാണി ആരംഭിച്ചത്.