National

‘അമ്മമാരിൽ നിന്നാണ് ടൈം മാനേജ്മെൻറ് പഠിക്കേണ്ടത്’; വിദ്യാർത്ഥികൾ ‘ഡിജിറ്റൽ ഫാസ്റ്റിങ്’ ശീലമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ടൈം മാനേജ്‌മെന്റ് അമ്മമാരിൽ നിന്ന് പഠിക്കണമെന്നും ചില വിദ്യാർഥികൾ അവരുടെ സർഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ താൽക്കോത്തറ സ്റ്റേഡിയത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

‘അമ്മയുടെ ടൈം മാനേജ്മെന്റ് കഴിവുകൾ വിദ്യാർത്ഥികൾ നിരീക്ഷിക്കണം, പരീക്ഷാ സമയത്ത് നിങ്ങളുടെ പഠനം എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിങ്ങൾക്ക് ഇതിലൂടെ അറിയാനാകും. അമ്മമാരിൽനിന്ന് മൈക്രോ മാനേജ്മെന്റും പഠിക്കണം, അവർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണം’, മോദി പറഞ്ഞു.

സമൂഹമാധ്യമങ്ങൾ നിങ്ങളെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നുണ്ടെങ്കിൽ പരീക്ഷാ കാലത്ത് ‘ഡിജിറ്റൽ ഫാസ്റ്റിങ്’ ശീലമാക്കണം. ഈ സമയം മൊബൈൽ ഫോൺ, ലോപ്ടോപുകൾ എന്നിവ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. വീടുകളിൽ ഒരു ‘നോ ടെക്നോളജി സോൺ’ ഒരുക്കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്മാർട് ഫോണുകളിൽ സമയം ചെലവഴിക്കുന്നതിന് പകരം കുടുംബാംഗങ്ങൾ തമ്മിൽ ഇടപഴകുന്ന രീതി ശീലിക്കണം എന്നും മോദി കൂട്ടിച്ചേർത്തു.

സ്വയം വിലകുറച്ച് കാണരുത്. അവരവരുടെ കഴിവുകൾ അവരവർ തിരിച്ചറിയണം. അത് തിരിച്ചറിയുന്ന ദിവസം നമ്മൾ ഏറ്റവും കഴിവുള്ളവരായി മാറും. പ്രയത്‌നിക്കുന്നവർക്ക് അതിന്റെ ഫലം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചില വിദ്യാർത്ഥികൾ അവരുടെ സർഗാത്മക കഴിവുകളെ പരീക്ഷകളിൽ കോപ്പിയടിക്കാനും മറ്റുമായി ഉപയോഗിക്കുന്നു, എന്നാൽ ആ വിദ്യാർത്ഥികൾ അവരുടെ സമയവും സർഗാത്മകതയും നല്ലരീതിയിൽ ഉപയോഗിച്ചാൽ അവർ വിജയത്തിന്റെ ഉയരങ്ങൾ കീഴടക്കുമെന്നും മോദി പറഞ്ഞു. കാണികളുടെ സമ്മർദത്തിന് വഴങ്ങാതെ പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്‌സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകൾ ശക്തിയായി മാറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!