രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,689,527 ആയി . 13,320 പേർ കോവിഡിൽ നിന്ന് മുക്തി നേടി. ഇതുവരെ 10,359,305 പേർ കോവിഡിൽ നിന്ന് മുക്തി നേടി. 96.91 ശതമാനം കോവിഡ് രോഗികളും സുഖംപ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.550,426 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം മാത്രം ടെസ്റ്റ് ചെയ്തതെന്ന് ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഏഴ് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. 9,102 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്.അതേസമയം, കൊറോണ വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 12,689 പേർക്ക് കോവിഡ്

