Local News

മദ്റസ അധ്യാപകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം.ആക്ഷൻ കമ്മറ്റി,കുന്ദ മംഗലം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കുന്ദമംഗലം മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടുമായ പതിമംഗലം യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി.രാവിലെ വയനാട് റോഡിൽ പെട്രോൾ പമ്പിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.വധശ്രമ പ്രതിയെ കണ്ടെത്താൻ വൈകുന്നതിലെ നിഗൂഡത പുറത്ത് കൊണ്ട് വരിക, പോലീസ് അന്വേഷണം ഊർജ്ജിതമാക്കുക, പ്രദേശവാസികളുടെ ആശങ്ക അകറ്റുക ,തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് അബ്ദുറഹിമാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി പ്രതിനിധികളായ. പി ഷൈപു ,എൻ സുബ്യമണ്യൻ ,ഖാലിദ് കിളി മുണ്ട, കെ സി രാജൻ, നൗഷാദ് തെക്കയിൽ,
എം ബാബുമോൻ, വിനോദ് പടനിലം,ഒ ഉസൈൻ, പി കേളുക്കുട്ടി,സി വി ഷംജിത്ത്,എ നി ഗി ൽ ,
.എം ഹനീഫസഖാഫി, യു ഉസ്മാൻ സഖാഫി, മുസ്തഫ മണ്ണത്ത്, എം ഉസ്മാൻ മുസ്ലിയാർ, കെ ശ്രീധരൻ, പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!