ജില്ലയില്‍ 686 പേര്‍ക്ക് കോവിഡ്

0
144
What is coronavirus and Covid-19? An explainer - CNN

ജില്ലയില്‍ 686 പേര്‍ക്ക് കോവിഡ്
രോഗമുക്തി 709

ജില്ലയില്‍ ഇന്ന് 686 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 642 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5848 പേരെ പരിശോധനക്ക് വിധേയരാക്കി. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 11.73 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 709 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

960 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 960 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23207 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 167941പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 174 പേര്‍ ഉള്‍പ്പെടെ 1673 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 5848 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 763051സ്രവസാംപിളുകള്‍ അയച്ചതില്‍ 759953 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 694626 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 599 പേര്‍ ഉള്‍പ്പെടെ ആകെ 7629 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 7288 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 57241 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here