മാതൃക പോലീസ് സ്റ്റേഷൻ ഉത്‌ഘാടനം ഡിസംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

0
238

കുന്ദമംഗലം മാതൃക പോലീസ് സ്റ്റേഷൻ ഉത്‌ഘാടനം ഡിസംബർ 22 ന് നടത്താൻ തീരുമാനം.നിലവിലെ പോലീസ് സ്റ്റേഷൻ കെട്ടിടം മിനി ജയിൽ അടക്കം ഉള്ള പോലീസ് സ്റ്റേഷൻ ആയെന്നിരിക്കെ സൗകര്യങ്ങൾ വിപൂലീകരിച്ചു കൊണ്ടാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.എം എൽ എ റോഡിൽ പുതിയ കെട്ടിടം സ്ഥാപിക്കുന്നത്. നിലവിലെ പോലീസ് സ്റ്റേഷൻ എം എൽ എ റോഡിലേക്ക് മാറുമ്പോൾ പഴയ പോലീസ് സ്റ്റേഷൻ ട്രാഫിക് പോലീസ് യൂണിറ്റായി പഴയ കെട്ടിടത്തിൽ നിലനിൽക്കം..എം എൽ എ പി.ടി എ റഹീമീ ൻ്റെ ഫണ്ടിൽ നിന്നും ലഭിച്ച തുകയാണ് കെട്ടിടം നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പുതിയ കെട്ടിടം അത്യധുനിക സൗകര്യങ്ങളോടു കൂടിയാണ് നിർമാണം നടത്തിയിട്ടുള്ളത്.

1കോടി 30 ലക്ഷം സ്റ്റേഷൻ കെട്ടിടത്തിനും 95 ലക്ഷം രൂപ റോഡിനും, 18.5 ലക്ഷം അഡീഷണൽ വർക്കിന്,64 ലക്ഷം കുന്ദമംഗലം കാരന്തൂരിനെ ബന്ധിപ്പിച്ചു കൊണ്ട് ഉള്ള സർവൈ ലൈൻ സിസ്റ്റത്തിനായും ആണ് ചിലവാക്കിയിട്ടുള്ളത്.. ക്യാമറ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമായും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുക, കുറ്റകൃത്യങ്ങർ കണ്ട് പിടിക്കാനും തടയാനും, ജനങ്ങളുടെ സുഗമമായ യാത്ര സൗകര്യത്തിനുമായാണ് സർവൈ ലൈൻ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ പ്രയോജനപ്പെടുക.

ഉദ്ഘടനത്തിനു മുന്നോടിയായി റോഡ് പണിയടക്കം വളരെ പെട്ടന്നാണ് തീർക്കുന്നത് .6500 സ്ക്വായർ ഫീറ്റിലാണ് ഈ പുതിയ രണ്ടുനില പോലീസ് സ്റ്റേഷൻ കെട്ടിടം പണിതിരിക്കന്നത്.. പോലീസ് വകുപ്പിന്റെ കീഴിൽ ഉള്ള ഒന്നര ഏക്കർ ഭൂമിയിലാണ് പുതിയ കെട്ടിടം പണിതത്.നേരത്തെ ഈ സ്ഥലത്ത് പോലീസ് ക്വാട്ടേഴ്‌സ് ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായശ്രമവും എം.എൽഎയുടെ പ്രത്യേക താൽപര്യവും മാതൃക സ്റ്റേഷൻ വളരെ വേഗത്തിൽ തീർക്കുവാൻ വരാൻ സഹായമായി മാറി. കുന്ദമംഗലം സിറ്റി പോലീസ് കമീഷണറുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തന രീതി വിലയിരുത്തി.സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്,അസിസ്റ്റന്റ് ഡെപ്യൂട്ടി പോലീസ് കമീഷണർ അബ്‌ദുൾ റസാഖ്,നോർത്ത് എ സി പി അഷറഫ് ,സ്പെഷ്യൽ ബ്രാഞ്ച് എസിപി സുദർശൻ ,കുന്ദമംഗലംപോലീസ് എസ് എച്ച് ഒ ജയൻ ഡൊമിനിക്, കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ സി എസ് ശ്രീജിത്ത്, പോലീസ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ ഇ രജീഷ്,ഹേമന്ദ് എന്നിവർ ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here