‘നഥുറാം പാര്‍ലമെന്റിലിരുന്നാലും കുഴപ്പമില്ല, കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തില്ല’, കൊള്ളാം മോദിജീ; പരിഹാസവുമായി കുനാല്‍ കമ്ര

0
114
നഥുറാം പാര്‍ലമെന്റിലിരുന്നാലും കുഴപ്പമില്ല, കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തില്ല, കൊള്ളാം മോദിജീ; പരിഹാസവുമായി കുനാല്‍ കമ്ര

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര

നഥുറാമും തീവ്രവാദ കേസില്‍ ആരോപിതനായ എം.പിയും പാര്‍ലമെന്റിലിരിക്കുന്നതിന് മഹത്വവല്‍ക്കരിക്കും. എന്നാല്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തിവിടുന്നില്ല. കൊള്ളാം മോദിജീ കൊള്ളാം’, കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.അതേസമയം കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ സമാവയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടു.

‘പ്രക്ഷോഭം നടത്തരുതെന്ന് കര്‍ഷക സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ സംഭാഷണത്തിന് നല്ല ഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, തോമര്‍ പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ കാലത്തിന്റെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന കാലങ്ങളില്‍ അത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നും തോമര്‍ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here