കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ബോർഡ് യോഗത്തിനിടെ പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങൾ ഇറങ്ങി പോയി.രണ്ട് വർഷമായി പഞ്ചായത്തിലെ വാർഡുകളിലെ തെരുവ് വിളക്കുകൾ കത്താത്തതിനെ തുടർന്നുള്ള പ്രതിഷേധത്തിലാണ് അംഗങ്ങൾ പ്രതിഷേധിച്ചത്.തുടർച്ചയായി തെരുവ് വിളക്ക് വിഷയം ഉന്നയിക്കുമ്പോൾ ലഭിക്കുന്ന പഴയ മറുപടിയിൽ തൃപ്തരല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.നടുത്തളത്തിൽ ഇരുന്ന് അരമണിക്കൂറോളം മുദ്രാവാക്യം വിളിച്ച് ബോർഡ് മീറ്റിംഗ് തടസപ്പെടുത്തുകയും ചെയ്തു.കുന്ദമംഗലം ബസ്റ്റാന്റിന് സമീപത്ത് നിന്നുമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.കെ കെ സി നൗഷാദിന്റെ നേതൃത്വത്തിൽ പി കൗലത്ത് ഷൈജ വളപ്പിൽ, ലീന വാസുദേവ്, യു സി ബുഷറ, ജിഷ ചേലക്കമ്മണ്ണിൽ,ഫാത്തിമ ജസ്ലിൻ. ഷെമീറ അരിപ്പുറം,അംബികാദേവി എന്നീ അംഗങ്ങളാണ് പ്രതിഷേധിച്ചത്
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ബോർഡ് യോഗത്തിനിടെ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം,യോഗത്തിനിടെ ഇറങ്ങി പോയി

