Culture Kerala

സംഗീത നാടക അക്കാഡമിയില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം; അടൂര്‍ ഗോപാലകൃഷ്ണന്‍

National Award jury is like infantry of political party, Adoor  Gopalakrishnan lashes out - KERALA - GENERAL | Kerala Kaumudi Online

തീരെ മയമില്ലാത്ത നയങ്ങളാണ് സംഗീത നാടക അക്കാദമി സെക്രട്ടറിയുടേത് അടൂര്‍ ഗോപാലകൃഷ്ണന്‍. കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളതാണ് സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍. അവിടുത്തെ അധികാരികളില്‍ നിന്നും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയുടെ ചെയര്‍പേഴ്‌സണായ കെ.പി.എ.സി ലളിതയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ ഈ ഔദ്യോഗിക കാര്യങ്ങളെ പറ്റി ലളിതയെ പോലെ സീനിയറായ ഒരു കലാകാരിക്ക് വലിയ ധാരണയില്ല എന്നും അദ്ദേഹം പറയുന്നു. ‘നടക്- തിരുവനന്തപുരം’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കയിത്. .

അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍:

‘കുറേ കലാകാരന്മാര്‍ രണ്ടാഴ്ചയില്‍ കൂടുതലായി തൃശൂരില്‍ സംഗീത നാടക അക്കാദമിയില്‍ ഒരു സമരം നടത്തിക്കൊണ്ട് വരികയാണ്. അതിന്റെ കാരണങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രത്യേകിച്ച് അക്കാദമിയുടെ സെക്രട്ടറി തീരെ മയമില്ലാത്ത ഒരു നയമാണ് സ്വീകരിക്കുന്നത് എന്നാണ്.

കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളതാണ് സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍. അതില്‍ ഒരു ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ്.

ഇക്കാര്യം കെ.പി.എ.സി ലളിതയുമായി സംസാരിച്ചിരുന്നു. ലളിതയെ പോലെ ഒരു കലാകാരിക്ക് ഈ ഔദ്യോഗിക കാര്യങ്ങളെ പറ്റി വലിയ ധാരണയൊന്നുമില്ല. അതുകൊണ്ട് അത് മുഴുവനും സെക്രട്ടറിക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ പറ്റി കേട്ടപ്പോള്‍ അതൊരു പഴുതായി കണ്ട് പൂര്‍ണമായി അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നതായി തോന്നും അങ്ങനെയെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി മാറ്റണം.

എത്രയും വേഗം സമരത്തിലിരിക്കുന്ന കലാകാരന്മാരെ വിളിച്ച് സംസാരിച്ച് പരാതികള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ഇപ്പോള്‍ കുറച്ച് നീണ്ടുപോയി. ഇത് വളരെ നിസാരമായി കാണുന്നത് കൊണ്ടാണ്ടാണ് പരിഹാരമില്ലാതെ ഇങ്ങനെ നീളുന്നത്. ഗ്ലാമറുള്ള നടീനടന്മാരൊന്നും ഇല്ലാത്തതിനാല്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് രസമൊന്നും തോന്നില്ല. പക്ഷെ ഗ്ലാമറുള്ള ഒരു നടന്റെ സഹോദരനാണ് ആര്‍.എല്‍.വി.രാമകൃഷ്ണന്‍. ജീവിതം നടനകലയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച ഒരു കലാകാരനാണ് അദ്ദേഹം. മാത്രമല്ല മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത് തന്റെ ജീവിതം ഇതില്‍ തന്നെ അര്‍പ്പിച്ചിയാളാണ്. അങ്ങനെയൊരാള്‍ തന്റെ പ്രകടനം സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, സന്തോഷത്തോടെ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.

ഇതിനൊന്നും തയ്യാറല്ലെങ്കില്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് തീര്‍ച്ചയായും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. സര്‍ക്കാരിലേക്ക് പോകുന്നതിന് മുമ്പ് തന്നെ വിഷയം പരിഹരിക്കണം, പരിഹരിക്കപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.’

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!