Kerala

ദുര്‍ഗ്ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട്; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

ദുര്‍ഗാദേവിയെ അപമാനിച്ചെന്ന് ഹിന്ദു ഐക്യവേദി ; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

ദുര്‍ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയതിന് യുവതിയ്‌ക്കെതിരെ കേസ്. ദുര്‍ഗ്ഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ ആലുവ ഘടകം നല്‍കിയ പരാതിയില്‍ ദിയ ജോണ്‍ എന്ന യുവതിയ്‌ക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കേസെടുത്തിരിക്കുന്നത്. ആതിരയെന്ന മോഡലിനെ വെച്ച് ദിയയുടെ സംവിധാനത്തില്‍ നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്.

ദുര്‍ഗാദേവിയുടെ പലതരത്തിലുള്ള 6 ഫോട്ടോകളാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.ഫോട്ടോകളായിരുന്നു. ഇതില്‍ മദ്യക്കുപ്പി കയ്യില്‍ വെച്ചുള്ളതും ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതുമായ ഫോട്ടോകളുമുണ്ടായിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു ഐക്യവേദി പരാതി നല്‍കിയത്. ആലുവ പൊലീസ് ദിയയുടെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലാത്തതിനാല്‍ യുവതിയെ കാണാനായില്ല.

അതേസമയം, നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു, ഏതെങ്കിലും മതക്കാരെ വേദനിപ്പിക്കണമെന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല, നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ദിയ ജോണ്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്. കേസെടുത്ത സാഹചര്യത്തില്‍ പ്രസ്തുത ചിത്രങ്ങള്‍ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!