National News

ബിഷപ്പിന്റേത് വികലമായ ചിന്ത;സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പി ചിദംബരം

പാലാ ബിഷപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി ചിദംബരം.പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണെന്ന് പി ചിദംബരം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.ബിഷപ്പിന്റേത് വികലമായ ചിന്തയാണെന്നും സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാമർശമെന്നും ചിദംബരം കുറ്റപ്പെടുത്തി.
പാലാ ബിഷപ്പിനെ തീവ്ര ഹിന്ദു , വലതുപക്ഷ വിഭാഗങ്ങൾ പിന്തുണച്ചതിൽ അതിശയമില്ലെന്നും ഇംഗ്ലീഷ് ദിനപ്പത്രത്തിലെ ലേഖനത്തിൽ ചിദംബരം പറയുന്നു. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ചിദംബരം വ്യക്തമാക്കി.
പ്രണയവും നാർകോട്ടിക്കും യഥാർഥമാണ്. ​പക്ഷേ അതിനോട്​ ജിഹാദ്​ ചേർക്കുന്നത്​ വികലമായ ചിന്തയാണ്​. ഒരു ഭാഗത്ത് മുസ്ലിംങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്തയാണിത്. നാർകോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണ്.
തീവ്ര ഹിന്ദുത്വ വലതു പക്ഷ വിഭാഗങ്ങൾ ബിഷപ്പിനെ പിന്തുണക്കുന്നതിൽ അത്​ഭുതമില്ല. ഹിന്ദുത്വ ഗ്രൂപ്പുകൾ എങ്ങനെയാണ്​ ക്രിസ്​ത്യാനികളെ പരിഗണിച്ചത്​ എന്നത്​ ഓർക്കണമെന്നും ചിദംബരം ചൂണ്ടിക്കാട്ടുന്നു.
”രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് ഇന്നേ വരെ ഒരു തെളിവുമില്ല. ബിഷപ്പിന്റേത് കലാപാഹ്വാനമാണ്. അതിനെതിരെ പ്രതികരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഞാന്‍ പ്രശംസിക്കുന്നു.”
നാർകോട്ടിക്​ ജിഹാദിൻറെ പേരിൽ മുതലെടുപ്പ്​ നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയ
3000 കിലോ ഹെറോയിനെക്കുറിച്ച്​ സംസാരിക്കണം.
ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്രയും അളവിൽ മയക്കുമരുന്ന്​ രാജ്യത്ത് എത്തില്ല.പിടിയിലായവർ മുസ്ലീംങ്ങളല്ല.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജിഹാദിനെക്കുറിച്ചുള്ള സംസാരം നിർത്തണമെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ ചിദംബരം ലേഖനത്തിൽ ആവശ്യപെടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!