നിയമ നടപടികള്‍ നടത്തുന്നത് ആഭരണം വിറ്റ് താന്‍ ലളിതമായി ജീവിക്കുന്ന മനുഷ്യൻ അനിൽ അംബാനി

0
170

ലണ്ടന്‍: നിയമ നടപടികള്‍ നടത്താന്‍ ആഭരണം വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില്‍ അംബാനി ലണ്ടനിലെ കോടതിയില്‍. ഒരു കാര്‍ മാത്രമേ തന്റെ പേരിലുള്ളുവെന്നും ലക്ഷ്വറി കാര്‍ ആയ റോള്‍സ് റോയ്‌സ് ഉണ്ടെന്ന് പറയുന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു
താന്‍ വളരെ ലളിതമായി ജീവിക്കുന്ന മനുഷ്യനാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

അനില്‍ അംബാനിയും കുടുംബവും ചുരുങ്ങിയ ചെലവിലാണ് ജീവിക്കുന്നത്, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അംബാനിക്ക് വേണ്ടി കേസ് നടത്തുന്നത്.

മാധ്യമങ്ങള്‍ പടച്ചുവിടുന്ന കഥകളില്‍ കാര്യമില്ലെന്നും താനും ഭാര്യയും ഇപ്പോള്‍ ഒരു ആര്‍ഭാടവുമില്ലാതെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അംബാനി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here