രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വലിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 67,151 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 32,34,475 ആയി ഉയര്‍ന്നു.
24 മണിക്കൂറിനുള്ളില്‍ 1,059 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 59,449 ആയി. 1.84 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
നിലവില്‍ 7,07,267 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 24,67,759 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 22,794 പേര്‍ ഇതുവരെ മരിച്ചു. തമിഴ്‌നാട്ടില്‍ 3.91 ലക്ഷം രോഗികളുണ്ട്. മരണം 6,700 പിന്നിട്ടു. ആന്ധ്രയില്‍ 3.71 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.91 ലക്ഷം പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചു.