സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം മലപ്പുറം,തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജി(80) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തെ ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന വ്യക്തിയാണ് അബൂബക്കർ ഹാജി.
തിരുവനന്തപുരത്ത് കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമന (70) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു.

