Trending

ബം​ഗ​ളൂ​രു​വി​ൽ പു​തി​യ പ്ര​തി​സ​ന്ധി; 3,338 കോ​വി​ഡ് രോ​ഗി​ക​ളെ കാ​ണാ​നി​ല്ല,കേരളമുൾപ്പടെയുള്ള അതിർത്തി സംസ്ഥാനങ്ങളിൽ ആശങ്ക വർദ്ധിച്ചു

29 Facts About Bangalore That Will Surely Surprise You!

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര​ത്തി​ൽ പു​തി​യ പ്ര​തി​സ​ന്ധി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 3,338 പേ​രെ കാ​ണാ​നി​ല്ല. ഇ​വ​ർ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

കാ​ണാ​താ​യി​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ന​ഗ​ര​ത്തി​ലെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഏ​ഴ് ശ​ത​മാ​നം വ​രും. സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വ​രു​മ്പോ​ൾ തെ​റ്റാ​യ മൊ​ബൈ​ൽ ന​മ്പ​റും വി​ലാ​സ​വും ന​ൽ​കി​യാ​ണ് രോ​ഗി​ക​ൾ മു​ങ്ങു​ന്ന​ത്.

മു​ങ്ങി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ൻ മാ​ർ​ഗ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശേ​ഷം അ​വ​ർ‌ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ആ​ർ​ക്കും അ​റി​യി​ല്ല.കേരളം തമിഴ് നാട് ഉൾപ്പടെ യുള്ള സംസ്ഥാന ങ്ങളിൽ ഇത് കൂടുതൽ ആശങ്ക വർദ്ധിപ്പിക്കയാണ്, അവിടെ വസിക്കുന്നവരിൽ വലിയൊരു വിഭാഗം ഈ സംസ്ഥാനങ്ങളിലുള്ള വരും അവിടങ്ങളിൽ പോയി വരുന്നവരുമാണ്, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​നും മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കോ​വി​ഡ് കേ​സു​ക​ളി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ർ​ധ​ന​വാ​ണ് ഐ​ടി ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 16,000 രോ​ഗി​ക​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നു​ള്ളി​ൽ 27,000 കോ​വി​ഡ് കേ​സു​ക​ളി​ലേ​ക്കാ​ണ് ബം​ഗ​ളൂ​രു കു​തി​ച്ചെ​ത്തി​യ​ത്. ക​ർ​ണാ​ട​ക​യി​ലെ പ​കു​തി​യി​ലേ​റെ കേ​സു​ക​ളും ബം​ഗ​ളൂ​രു​വി​ലാ​ണ് ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!