കോഴിക്കോട് : കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന കള്ളനോട്ട് വേട്ടയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന കഥ. ഒരു ആശുപത്രി ജീവനക്കാരന്‍റെ കാര്യക്ഷമതയാണ് കേസ് തെളിയാൻ കാരണമായത്. പ്രതി രാജന്‍ പത്രോസ് മകളുടെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തുകയും തുടർന്ന് ബില്ല് അടയ്ക്കുന്നതിനിടയിൽ അഞ്ഞൂറിന്റെ കള്ളനോട്ട് നൽകുകയും പ്രതിയെ സംശയം തോന്നിയ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെ ക്യാഷർ നിരീക്ഷിക്കുകയുമായിരുന്നു.
രണ്ടാമത് മറ്റൊരു മരുന്നിനായി ബില്ല് അടയ്ക്കാനെത്തിയ പ്രതി നൽകിയ രണ്ടായിരം രൂപ ക്യാഷറിൽ വീണ്ടും സംശയം ചെലുത്തിയതിലൂടെ അദ്ദേഹം അധികൃതരെ വിവരമറിയിക്കുകയായിരുന്നു . ജില്ലാ പൊലീസ് മേധാവി തിരുവനന്തപുരം റൂറലിന്‍റെ ചുമതലയുള്ള പി കെ മധുവിനെ ആശുപത്രിയില്‍ നിന്ന് അറിയിച്ചതോടെയാണ് നോട്ടിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്.
തുടർന്ന് കടയ്ക്കാവൂരിലുള്ള പ്രതി രാജന്‍റെ വീട്ടില്‍ പോലീസ് എത്തി ശേഷം നടന്ന റെയ്ഡില്‍ വേറെയും കള്ളനോട്ടുകള്‍ പിടിച്ചു. രാജനെ ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ഇവരില്‍ നിന്നാണ് അന്വേഷണം കോഴിക്കോട് സ്വദേശിയായ ഷെമീറിലേകക് എത്തുന്നത്. മൂന്ന് ലക്ഷത്തിന്‍റെ ഓര്‍ഡര്‍ വഹാബ് വഴി ഷെമീറിന് നല്‍കി പൊലീസ് കെണിയൊരുക്കി. ഒരു ലക്ഷം രൂപ നല്‍കിയാല്‍ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടാണ് ഷെമീര്‍ എത്തിച്ചു നല്കാമെന്നേറ്റത്.
സ്കൂള്‍ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിയാതെ പാതി വഴിയിൽ പഠനം നിർത്തിയ ഷെമീര്‍ ഡിറ്റിപ്പിയും ഫാബ്രിക്കേഷനുമാണ് പഠിച്ചത്. വര്‍ഷങ്ങളോളം ഇയാള്‍ വിദേശത്തായിരുന്നു. നാട്ടില്‍ തിരികെയെത്തിയ ശേഷം മുക്കത്ത് ഒരു ഡിറ്റിപി സെന്‍റര്‍ തുടങ്ങി. വാങ്ങി കൂട്ടിയ കടം തിരിച്ച് അടയ്ക്കാനാണ് കള്ളനോട്ട് അടിച്ച് തുടങ്ങിയതെന്ന് ഷെമീര്‍ പൊലീസിന് മൊഴി നല്‍കി.
കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി സ്‌കൂളിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചത്, ഷെമീറിന്റെ വാടക വീട്ടിലെ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും പോലീസ് കണ്ടെത്തി.
നാലുപേരെയാണ് പൊലീസ് കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഫറോക് സ്വദേശി ഷമീര്‍ സഹായികളായ രാജന്‍ പത്രോസ്, നാസര്‍ വഹാബ്, ഷെമീര്‍ എന്നിവരും കസ്റ്റഡിയിലായി. ഇരുപത് ലക്ഷത്തിനു മേലെയാണ് കള്ള നോട്ടുകൾ പിടികൂടിയത്. ചന്തകളും, ബിവറേജുകൾ വഴിയുമാണ് പ്രതികൾ ഇവ വിതരണം ചെയ്തു വന്നത്