കോഴിക്കോട്: കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടുവയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്. കുഞ്ഞിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഫൈസാന്റെ വീട് റെയിൽവേ ട്രാക്കിനോട് തൊട്ടുചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ട്രാക്ക് മുറിച്ചുകടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് ട്രെയിൻ ഇടിക്കുന്നത്. യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് ആണ് കുട്ടിയെ തട്ടിയത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുതന്നെ യാത്രക്കാർക്കായി റെയിൽവേ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്. എന്നാൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുട്ടികളടക്കമുള്ള നാട്ടുകാർ ട്രാക്കിലൂടെയാണ് മറുഭാഗത്തേക്ക് കടക്കാറുള്ളത്.
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; കണ്ണഞ്ചേരിയിൽ എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

