കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ആരാധനയുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന മൃഗബലി പുനഃരാംഭിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
കേരള നിയമസഭാ പാസാക്കിയ നിയമം ഹിന്ദുമത വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങള്‍ക്ക് ബാധകമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു മറ്റ് മതവിഭാഗങ്ങളില്‍ സമാനമായ ആരാധന നിലവിലുണ്ടെങ്കിലും നിരോധനം പോലെയുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കേരളത്തില്‍ മൃഗങ്ങളെ കൊല്ലുന്നതില്‍ നിരോധനമില്ല. ആരാധനാലയങ്ങളില്‍ പോലും സ്വന്തം ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെയും പക്ഷികളെയും കൊല്ലാന്‍ സാധിക്കും. എന്നാല്‍ മൃഗങ്ങളെ ബലി നല്‍കുന്നത് നിയമത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

