News

കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കണം; വി മുരളീധരന് മറുപടിയുമായി എ.കെ ബാലന്‍

സര്‍ക്കാറിന് ലഭിച്ചത് കേന്ദ്രത്തിന്റെ അഭിനന്ദനം അല്ലെന്ന് പറഞ്ഞ വി. മുരളീധരന് മറുപടിയുമായി എ.കെ ബാലന്‍. സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എ.കെ ബാലന്‍ പറഞ്ഞു. വി. മുരളീധരന്‍ കോംപ്ലിമെന്റിന്റെ അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കണമെന്ന് പറഞ്ഞ മന്ത്രി, മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീല്‍ഡും മതിയെന്നും കേരളം കത്തില്‍ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ സര്‍ക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരന്‍ പറഞ്ഞത്.
നേരത്തെ കേരളത്തില്‍ കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളൊന്നും കൃത്യമായല്ല നടക്കുന്നതെന്നും മുരളീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!