Local News

വിദ്യാർത്ഥികളെ ചേർത്ത് പിടിക്കാൻ കുന്ദമംഗലത്ത് വിദ്യാ ഗ്രാമം പദ്ധതി ആരംഭിച്ചു

പഠനത്തിൽ പല കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മറ്റുള്ളവർകൊപ്പം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ വിദ്യാഗ്രാമം പദ്ധതി തുടങ്ങി. ആദ്യഘട്ടത്തിൽ കുന്ദമംഗലം യു പി സ്കൂൾ, ചെത്ത് കടവിലെ ഈസ്റ്റ് എയുപി സ്കൂൾ, പിലാശ്ശേരി എ യു പി സ്കൂൾ, കാരന്തൂർ എ എംഎൽ പി സ്കൂളിലുമാണ് പദ്ധതി നടപ്പാക്കുന്നത്, പ്രൈമറി തലത്തിലെ
നൂറ് കുട്ടികൾക്കാണ് അവസരമൊരുക്കുന്നത്. പഠ നോപകരണങ്ങളും, മറ്റു ചിലവുകളും ഗ്രാമ പഞ്ചായത്ത് നൽകും.കുന്ദമംഗലം യു പി സ്ക്കൂളിൽ കേരള സ്കൂൾ മാത്തമാറ്റിക്സ് ഡയറക്ട്ടർ
കല്യാൺ ചക്രബർത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.കെ വിജയൻ പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്, ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ ഡോ.അഖിലേഷ്, പി കോയ, യു പി സ്കൂൾ പ്രധാനധ്യാപിക എം കെ ലത, പി ടി എ പ്രസിഡണ്ട് ടി പി നിധീഷ്, ശ്രീ വിശാഖൻ എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!