‘മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം’; അയോധ്യയിലെ വിമാനത്താവളത്തിന് പേരിട്ട് യോഗി സര്‍ക്കാര്‍

0
95
Upcoming Ayodhya airport to be named after Lord Ram - india news -  Hindustan Times

അയോധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കുമെന്ന യോഗി സര്‍ക്കാറിന്റെ പുതിയ പേരിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ”ശ്രീ അയോധ്യ” എന്നാക്കി മാറ്റിയിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മാറ്റിയിരുന്നു.

നേരത്തെ രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

2021 ഡിസംബറില്‍ വിമാനത്താവള ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളം നിര്‍മ്മിക്കുമെന്ന് യോഗി പ്രഖ്യാപിച്ചത്.

എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ 525 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 300 കോടി രൂപ ഇതുവരെ ചെലവിട്ടു.

വലിയ വിമാനങ്ങള്‍ ഇറങ്ങാനാവുന്ന വിധം റണ്‍വേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here