National News

നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസുമായി യു.പി

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് 2 മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു.
നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!