Trending

കോഴിക്കോട് ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ച്, ഗാന്ധി റോഡ്, വെള്ളയിൽ തുടങ്ങിയ കടലോര പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായ് കൊണ്ടുവന്ന കഞ്ചാവുമായി നടക്കാവ് തോപ്പയിൽ സ്വദേശി ഇംതിയാസിനെ(38) വെള്ളയിൽ പോലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തു. 1.530 കി.ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.

  കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന്കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ ശ്രീ.ഹരിദാസിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി പ്രദേശവാസികളായ പലരെയും പോലീസ് നിയോഗിച്ചിരുന്നു.
 ശനിയാഴ്ച്ച രാത്രി ഗാന്ധി റോഡ് ഭാഗത്ത് നിന്നും വെള്ളയിൽ ഭാഗത്തേക്ക് കഞ്ചാവടങ്ങിയ കവറുമായി ഇയാൾ നടന്നു പോകുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തോപ്പയിൽ ഭാഗത്ത് വെച്ച് പോലീസ് ഇയാളെ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ കവറിൽ 1.530 കിലോഗ്രാം കഞ്ചാവും വലിയ ആവശ്യക്കാർക്ക് തൂക്കം നോക്കി കഞ്ചാവ് വിൽപന നടത്താൻ സൂക്ഷിച്ച ഇലക്ട്രോണിക് ത്രാസും പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കോഴിക്കോട്ടെത്തിക്കുന്നതെന്നും  വർഷങ്ങളായി ലഹരിക്ക് അടിമയായ ഇയാൾ അതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് കച്ചവടത്തിലേക്ക് കടന്നതെന്നും  ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.   ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ലഹരി മാഫിയക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും  വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും  നാർകോട്ടിക് സെൽ അസി. കമ്മീഷണർ ശ്രീ.ഹരിദാസ് പറഞ്ഞു. 

വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ വെളളയിൽ സ്റ്റേഷനിലെ എ.എസ്.ഐ അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ മുക്തി ദാസ് ഡൻസാഫ് സ്ക്വാഡ്‌ അംഗങ്ങളായ ജോമോൻ കെ.എ, നവീൻ എൻ, രതീഷ്.എം.കെ, രജിത്ത് ചന്ദ്രൻ, സുമേഷ് എ.വി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!