Local News

ചാത്തമംഗലത്ത് രണ്ട് റോഡ് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം നിയോമണ്ഡലത്തിലെ ചാത്തമംഗലം പഞ്ചായത്തില്‍ 7 കോടി രൂപ ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന്‍റേയും 3 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പാലക്കാടി ഏരിമല റോഡിന് ന്റെ പ്രവൃത്തിയുടേയും ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍, വൈസ് പ്രസിഡന്‍റ് എം സുഷമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എം.കെ നദീറ, ബ്ലോക്ക് മെമ്പര്‍ പി ശിവദാസന്‍ നായര്‍, ഗ്രാമപപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.ടി പുഷ്പ, മെമ്പർമാരായ ഷീസ സുനിൽകുമാർ, കെ ചന്ദ്രമതി, പ്രസീന പറക്കാംപൊയില്‍, എം.കെ അജീഷ് എം.കെ വിദ്യുല്‍ലത എന്നിവരും പി ഷൈപു, ചൂലൂര്‍ നാരായണന്‍, ടി.കെ വേലായുധന്‍, എം.പി ഹമീദ് മാസ്റ്റര്‍, എം. ശിവദാസന്‍, സുധീര്‍ സാന്ത്വനം, കെ അബ്ദുറഹിമാന്‍ ഹാജ്, പി.സി പത്മനാഭന്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോര്‍ത്ത് സര്‍ക്കിള്‍ റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും റോഡ്സ് സബ് ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ നന്ദിയും പറഞ്ഞു.

കുന്ദമംഗലത്ത് രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് തുടക്കമായി

കുന്ദമംഗലം നിയോമണ്ഡലത്തിലെ ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡ്, പടനിലം കളരിക്കണ്ടി റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
5.51 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡിന്‍റേയും 3.22 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പടനിലം കളരിക്കണ്ടി റോഡിന്‍റേയും പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്‍റ് വി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, എം ധനീഷ്ലാല്‍, ബ്ലോക്ക് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, ബ്ലോക്ക് മെമ്പർ ടി.പി മാധവന്‍, ഗ്രാമപപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ യു.സി പ്രീതി മെമ്പര്‍മാരായ കെ സുരേഷ്ബാബു, ജിഷ ചോലക്കമണ്ണില്‍, ടി ശിവാനന്ദൻ, സജിത ഷാജി, ലീന വാസുദേവൻ എന്നിവരും എം.എം സുധീഷ്കുമാര്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, സി.വി സംജിത്ത്, ഖാലിദ് കിളിമുണ്ട, മജീദ് പുള്ളന്നൂർ, സി.കെ ഷമീം, ഭക്തോത്തമന്‍, സി അബ്ദുൽഖാദര്‍ മാസ്റ്റര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോര്‍ത്ത് സര്‍ക്കിള്‍ റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും റോഡ്സ് സബ് ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!