കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശൻ്റെ വിമാന യാത്രയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ യുഡിഎഫ് അധികാരമേറ്റ് 100 ദിവസം ആകുമ്പോൾ വൻ അഴിമതിയാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് എന്തുമാകാം എന്ന സമീപനം. മുഖ്യമന്ത്രി നടത്തുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാണ്. കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേര് വന്നല്ലോ. അദ്ദേഹം അതിൽ വിശദീകരണം നൽകട്ടെയെന്നും രാമകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിമാന യാത്രയിൽ വിജിലൻസ് അന്വേഷണം വേണം: ടി പി രാമകൃഷ്ണൻ

