കോവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് 23 വാർഡുകളിലും പൂർത്തിയാക്കി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. വാക്സിനേഷന്റെ ഭാഗമായി 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും വാക്സിൻ നൽകിയാണ് ഈ കൃത്യം പൂർത്തീകരിച്ചത്. ഇതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആർ ആർ ടി വർക്കേഴ്സിനെയും,ആശാ പ്രവർത്തകരെയും,സന്നദ്ധ പ്രവർത്തകരെയും , വാർഡ് മെമ്പർ മാരെയും ആദരിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. കുന്ദമംഗലം ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ആദരവ് നൽകിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനംചെയ്ത ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം രഞ്ജിത്ത് 23 വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു എല്ലാവരുടെയും സഹകരണത്തോടെ പൂർത്തീകരിച്ച പരിപാടി രണ്ടാംഘട്ട വാക്സിനേഷൻ നടപടിയിലേക്ക് കടന്നു
കോവിഡ് 19 ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്;ഇതിനായി പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ആദരവ് നൽകി

