Local News

വടകര സിവിൽ സ്റ്റേഷനിൽ ഖാദി മേളക്ക് തുടക്കമായി

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ വടകര സിവിൽ സ്റ്റേഷനിൽ ഖാദി മേളക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം വടകര അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ വി.കെ സുനിൽ ആദ്യവില്പന നടത്തി നിർവഹിച്ചു. ജീവനക്കാരുടെ പ്രതിനിധി ടി സജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

ഓണം മേളയുടെ ഭാഗമായി ഖാദി ബോർഡ് ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ കഴിഞ്ഞ ആഴ്ചയിലെ ജില്ലയിലെ വിജയിയായ എൻ പി നാരായണൻ നായർക്കുള്ള 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ചടങ്ങിൽ വി കെ സുനിൽ എ ഇ ഒ കൈമാറി. ഖാദിബോർഡ് ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, ഖാദിബോർഡ് ജൂനിയർ സൂപ്രണ്ടുമാരായ ഷൈൻ, സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ പ്രതിനിധി ദിൽജിത് എന്നിവർ സംസാരിച്ചു.

ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ മേളയിൽ ലഭ്യമാണ്. ഒക്ടോബർ അഞ്ചിന് ലോട്ടറി വകുപ്പ് നടത്തുന്ന മെഗാ നറുക്കെടുപ്പ് വഴി ഒന്നാം സമ്മാനമായി ഇലക്ട്രിക് കാർ, രണ്ടാം സമ്മാനമായി ഇലക്ട്രിക് സ്കൂട്ടർ മൂന്നാം സമ്മാനമായി എല്ലാ ജില്ലയിലും ഒരാൾക്ക് ഒരു പവൻ സ്വർണ്ണ നാണയവും നൽകുന്നുണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ട് 30 ശതമാനം സർക്കാർ റിബേറ്റിൽ ആഗസ്റ്റ് 28 വരെ വടകര പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ നിന്നും ഖാദി വസ്ത്രങ്ങൾ ലഭിക്കുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!