Entertainment News

രാജാജി നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ വൈറൽ ഡാൻസ്; വീഡിയോ ഷെയർ ചെയ്ത് ശശി തരൂർ

തിരുവനന്തപുരത്ത് ചെങ്കൽചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാർ തമിഴ് സൂപ്പർ താരം സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചു ചെയ്ത ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
. സൂര്യ നായകനായ ‘അയൻ’ സിനിമയിൽ നിന്നുള്ള ഗാനം അതുപോലെ തന്നെ പുനരാവിഷ്കരിക്കുകയാണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്. വൈറലായ വീഡിയോ ശശി തരൂർ എംപി ഉൾപ്പെടെയുള്ളവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

“തിരുവന്തപുരത്ത് ചെങ്കൽചൂള എന്നറിയപ്പെടുന്ന രാജാജി നഗറിലെ കുട്ടികൾ, കേവലം ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചു അവരുടെ രീതിയിൽ പാടി ഡാൻസ് ചെയ്ത് അത്ഭുതകരമായി ഷൂട്ട് ചെയ്ത വീഡിയോ, കുറഞ്ഞ ആനുകൂല്യങ്ങളുള്ള നമ്മുക്ക് അടുത്തുള്ള സ്ഥലങ്ങളിലും അതിശയകരമായ കഴിവുകൾ ഉള്ളവരുണ്ട്” എന്ന് കുറിച്ചാണ് ശശി തരൂർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

https://www.facebook.com/100003202490295/videos/140705151530106/

പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്തിരുന്നതാണ് ഡാൻസ് വീഡിയോ. നിരവധിപേരാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!