കോഴിക്കോട് : ജില്ലയിൽ 3000 മുതൽ 4000 വരെ കൊവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഇത്തരമൊരു പ്രതിസന്ധി മുന്നിൽ കണ്ടു കൊണ്ട് ചില മുകരുതലുകൾ സ്വീകരിക്കാനും തീരുമാനമായതായി മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ബീച്ച് ആശുപത്രിയിൽ ഇനി മുതൽ കൊവിഡ് ചികിത്സ മാത്രമേ നല്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യേക പരിഗണന വേണ്ടവർക്കായി കൊവിഡ് കെയർ സെന്ററുകൾ നിർമ്മിക്കും. 600 ഓക്‌സിജൻ സിലിണ്ടറുകളും 200 വെന്റിലേറ്ററുകളും സജ്ജമാക്കും. ഇതിന്റെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ 750 ഓക്‌സിജൻ സിലിണ്ടറുകളും 150 വെന്റിലേറ്ററുകളും നിലവിലുണ്ടെന്നും എകെ ശശീന്ദ്രൻ അറിയിച്ചു. ജില്ലയിൽ ജാഗ്രത ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

