തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷേക്ക് പങ്കെന്ന് സ്വപ്ന സുരേഷ്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും സാധിക്കുമെങ്കില്‍ അറ്റാഷെയെ പിടികൂടാനും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും 1000 ഡോളര്‍ വീതം അറ്റാഷെയ്ക്ക് നല്‍കുമായിരുന്നു. സ്വര്‍ണക്കടത്ത് പ്രശ്നമായപ്പോള്‍ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
സ്വര്‍ണം പിടികൂടിയ ദിവസം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ട് തന്നെയാണ് താന്‍ മെയില്‍ അയച്ചപ്പോള്‍ അറ്റാഷെയ്ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും അതിന്റെ കോപ്പികള്‍ വച്ചത്.