കുന്ദമംഗലത്ത് വീണ്ടും കോവിഡ് സ്ഥീരികരിച്ചു ട്രിപ്പിൾ ലോക്ക് ഡൗണിനു സാധ്യതയേറുന്നു

0
746

What Is Coronavirus — and How Worried Should You Be? – Health ...


കുന്ദമംഗലം: കുന്ദമംഗലത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരികരിച്ച സാഹചര്യത്തിൽ ട്രിപ്പിൾ ലേക്ഡൗൺ ആവാൻ സാധ്യതയേറുന്നു. നേരത്തെ കടുത്ത പനിയും ചുമയും അനുഭവപെട്ട രോഗം സ്ഥിരീകരിച്ച വ്യക്തി പ്രദേശത്തെ നിരവധി ആശുപത്രികളിൽ ചികിത്സ തേടാൻ എത്തിയിട്ടുണ്ട്. ഇത് ഏറെ ആശങ്ക ചെലുത്തുന്നതാണ്. സമ്പർക്ക പട്ടിക സങ്കീർണ്ണമാകാനുള്ള സാധ്യതയും നില നിൽക്കുന്നു.

കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, മർക്കസിനടുത്തുള്ള ഒരു ക്ലിനിക്കിലും, മറ്റിടങ്ങളിലും സമ്പർക്കമുണ്ടായതിനാൽ കുന്ദമംഗലം ട്രിപ്പിൾ ലോക് ഡൗണ്ടിലേക്ക് വരാൻ സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്.


കഴിഞ്ഞ ദിവസം കുന്ദമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 5 പേർക്കും, പതിനൊന്ന്, പതിമൂന്ന് വാർഡുകളിൽ ഓരോരുത്തർക്കു വീതവും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് കൂടുതൽ പേരുടെ പരിശോധന ഫലം വരാനിരിക്കുകയാണ്. പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടങ്ങിയ കർശന നിയന്ത്രണത്തിലേക്ക് പോകുമോ എന്ന കാര്യത്തിൽ കളക്ടർ അന്തിമ തീരുമാനം അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here