Local

കോവിഡ് -19: ജില്ലയില്‍ 7 പേര്‍ക്കു കൂടി കോവിഡ്‌

ആറു പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.

പോസിറ്റീവായവര്‍:

1 കാരശ്ശേരി സ്വദേശി (27) – ജൂണ്‍ 23 ന് ചെന്നൈയില്‍ നിന്നും ട്രാവലറില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ടാക്സിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

2 കക്കോടി സ്വദേശി (48) ജൂണ്‍ 18 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കുന്ദമംഗലത്തെത്തി കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 26 ന് സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ബീച്ച് ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയക്ക് നല്‍കി. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

  1. ഉണ്ണികുളം സ്വദേശി (44) ജൂണ്‍ 18 ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കോഴിക്കോടെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് കോവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 22 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
  2. തൂണേരി സ്വദേശിയായ പെണ്‍കുട്ടി (2)- ജൂണ്‍ 19 ന് വിമാനമാര്‍ഗ്ഗം മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ജില്ലാ ആശുപത്രിയില്‍ എത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  3. കൊടുവളളി സ്വദേശി (52)- ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
  4. വെസ്റ്റ്ഹില്‍ സ്വദേശി(42)- ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍സജ്ജമാക്കിയ വാഹനത്തില്‍ എന്‍.ഐ.ടിയിലെത്തി കൊറേണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
  5. 42 വയസ്സുള്ള തമിഴ്നാട് നീലഗിരി സ്വദേശി ജൂണ്‍ 23 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് മെഡിക്കല്‍ കേളേജിലേക്ക് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ എത്തിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

ഏഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗമുക്തി നേടിയവര്‍:

എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശികള്‍ ( 32, 59 വയസ്സ്), കുന്നുമ്മല്‍ സ്വദേശി (58), കൊയിലാണ്ടി സ്വദേശികള്‍ (65, 52), തുറയൂര്‍ സ്വദേശി (49)

ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ഉം രോഗമുക്തി നേടിയവര്‍ 142 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു.
ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 47 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും, രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.


പുതുതായി 1467 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ ഇന്ന് വന്ന 1227 പേര്‍ ഉള്‍പ്പെടെ ആകെ 9351 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 524 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 8770 പേര്‍ വീടുകളിലും 57 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 164 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 4034 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 1467 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16424 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്്. ജില്ലയില്‍ ഇതുവരെ 44278 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 187 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 136 പേര്‍ മെഡിക്കല്‍ കോളേജിലും 51 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 36 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 273 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആ…

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!