കുന്ദമംഗലം: തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചും, വിദേശത്ത് കുടുങ്ങി കിടക്കുന്ന തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളെയും നാട്ടിൽ തിരിച്ചെത്തിയക്കണമെന്നും ആവശ്യപെട്ട് കോഴിക്കോട് ജില്ലാ ടി യു സി സിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി.
പരിപാടി ടി യു സി സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ദേവദാസ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്റഫ്, കെ ബാലഗോപാലൻ ,അറാഫത് പൂവാട്ട് പറമ്പ് എന്നിവർ നേതൃത്വം നൽകി.
നിരവധി മലയാളികളുടെ ജീവൻ വിദേശത്ത് പൊലിയുന്ന സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമെന്നും. കോവിഡ് കാലത്തും തുടർച്ചയായി പത്തൊൻപത് ദിവസം ഇന്ധന വില വർധിപ്പിച്ച് എണ്ണ കമ്പനികൾ സാധാ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും വില കുറയ്ക്കണമെന്നും പ്രതിഷേധത്തിൽ ഉന്നയിച്ചു.