Trending

കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. കക്കാടംപൊയിൽ പാതയിലെ കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ഈ ഞെട്ടിക്കുന്ന അപകടം നടന്നത്. റെനോൾട്ട് ഡസ്റ്റർ മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടയിൽ വാഹനത്തിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയും എല്ലാവരും സുരക്ഷിതരായി രക്ഷപ്പെടുകയും ചെയ്തു. യാത്രക്കാർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ കാറിലേക്ക് തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായി കത്തിയമർന്നു. അപകടമുണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!