കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിര്‍ത്തി കല്ലിട്ട് അടച്ചു. ജാഗ്രത നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാതെ അതിർത്തി കടന്നു വരുന്നത് ശ്രദ്ധയിൽ പെട്ട മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത് .വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന് ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നി അതിർത്തി പങ്കിടുന്ന മേഖലകളാണ് കല്ലിട്ടടച്ചത്.
മുക്കം സബ് ഇന്‍സ്പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ലോറി ഉപയോഗിച്ച് പ്രദേശത്ത് കല്ലുകൾ ഇട്ട് അടയ്ക്കുകയായിരുന്നു. അതേ സമയം ആവിശ്യമായ രേഖകൾ കാണിച്ച് യാത്ര ചെയ്യുന്നവർക്കായി കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്