
യുക്രൈനും യൂറോപ്യൻ സഖ്യകക്ഷികളും അവതരിപ്പിച്ച ‘യുക്രൈനിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം നടപ്പാക്കണം’ എന്ന കരട് പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ റഷ്യയ്‌ക്കൊപ്പം അമേരിക്കയും. 193 അംഗ യുഎൻ പൊതുസഭ തിങ്കളാഴ്ച വോട്ട് ചെയ്തത്.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിനിടെ ആദ്യമായാണ് യുഎന്നിൽ അമേരിക്ക റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക ഒഴികെയുള്ള ജി7 രാജ്യങ്ങളും കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. അതേസമയം, റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ ചൈനയ്‌ക്കൊപ്പം ഇന്ത്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.