Local News

കാർഷിക മേഖലക്ക് മുൻഗണന നൽകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് മിച്ചബഡ്ജറ്റ് 

കുന്ദമംഗലം: കോവിഡ്  19 പ്രതിസന്ധിക്കിടയിലും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 57 2286676 രൂപ വരവും  566414643 രൂപ ചെലവും 5872033രൂപ  മിച്ചവും കാണിക്കുന്ന 2021-22 ലെ ബഡ്ജറ്റ്  വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് ഭരണ യോഗത്തിൽ അവതരിപ്പിച്ചു .  കാർഷിക മേഖലക്കും ഭവന നിർമ്മാണത്തിനും മുൻഗണന നൽകുന്നതാണ് ബഡ്ജറ്റ്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായി കിണർ, കുളം, തോടുകളുടെ സംരക്ഷണം എന്നിവക്കും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ ഉല്പാദിപ്പിച്ച് നട്ടുപിടിപ്പിക്കൽ , ജലസ്രോതസ്സുകളുടെ നവീകരണം എന്നിവക്കും മുൻഗണന നൽകുന്നു. 

  ഉല്പാദന മേഖലയിൽ നെൽകൃഷിയുടെ രൂലി ചെലവ് നൽകുന്നതിന് 10 ലക്ഷം , പാലിന് സബ്സിഡി നൽകുന്നതിത് 25ലക്ഷം, കാലിത്തീറ്റ സബ്സിഡി 12 ലക്ഷം ചെറുകിട തൊഴിൽ സംരഭങ്ങൾ ആരംഭിക്കാൻ 12 ലക്ഷം ഭിന്നശേഷി സ്കോളർഷിപ്പിന് 50 ലക്ഷം, വനിതാ ഘടകപദ്ധതിക്ക് 5074620 രൂപ, കുട്ടികൾ ഭിന്നശേഷിക്കാർ എന്നിവർക്ക് 2537310 വയോജനങ്ങൾ, പാലീയേറ്റീവ് പ്രവർത്തനങ്ങൾ  എന്നിവക്കായി 2537310 രൂപ എന്നിങ്ങനെ മാറ്റി വെച്ചു. മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി 42 ലക്ഷവും ചെറുകിട ജലസേചനത്തിന് 33 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

      ലൈഫ് പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ 72 25800 പട്ടികജാതി വിഭാഗത്തിൽ 423 3400 പട്ടികവർഗ വിഭാഗത്തിൽ 135 200 രൂപയും വകയിരുത്തി. അംഗൻവാടികളുടെ പ്രവർത്തനത്തിന് 17 ലക്ഷം രൂപ, തൊഴിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് 40.51 കോടി രൂപയും പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്കായി 16933600 രൂപയും പട്ടികവർഗ ക്ഷേമ പ്രവർത്തകങ്ങൾക്കായി 5.4 ലക്ഷം രൂപയും വകയിരുത്തി..

         ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.അബൂബക്കർ , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. നദീറ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എൻ ഷിയോലാൽ, ടി.പി.മാധവൻ, എം.എ.സൗദ ടീച്ചർ,  എ.അലവി, പി.ശിവദാസൻ നായർ, അഡ്വ. സൂഫിയാൻ , ജയപ്രകാശൻ, കെ.പി.അശ്വതി, കെ.അജിത, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ഉമ്മർ മാസ്റ്റർ സംസാരിച്ചു. ബിഡിഒ പി.കേശവദാസ് സ്വാഗതവും ജോയൻ്റ് ബിഡിഒ കെ.പി. ഹംസ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!