കുന്ദമംഗലത്ത് കോണ്‍ഗ്രസ്സില്‍ ഉള്‍പ്പോര് രൂക്ഷം; തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്ക

0
878
Congress MPs, MLAs to donate month's salary to flood-hit Kerala- The New  Indian Express

കുന്ദമംഗലത്ത് കോണ്‍ഗ്രസ്സില്‍ ഉള്‍പ്പോര് രൂക്ഷം; തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്ക. കുന്ദമംഗലം കോണ്‍ഗ്രസിലെ മുരളീധരന്‍ വിഭാഗമാണ് തങ്ങളെ അവഗണിക്കുന്നു എന്ന ആരോപണവുമായി രംഗത്തുവന്നത്. തങ്ങളെ അപ്പാടെ വെട്ടി നിരത്തിയെന്നാരോപിച്ച് മുരളി വിഭാഗം പ്രത്യേക യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മുരളീധരന്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന നേതാവിന് ചെത്തു കടവ് ബ്ലോക്ക് ഡിവിഷന്‍ നല്‍കാതിരിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന പരാതി യോഗത്തില്‍ ചര്‍ച്ചയായതായി പറയുന്നു. നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായും സൂചന.

പൈങ്ങോട്ട് പുറം, ചെത്തു കടവ് ബ്ലോക്ക് ഡിവിഷനിലും 9, 2, 21, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും സീറ്റ് വേണമെന്ന് മുരളീധരന്‍ വിഭാഗം നിര്‍ദ്ദേശം വെച്ചിരുന്നുവെങ്കിലും ഒരു സീറ്റ് പോലും കൊടുക്കാതിരുന്നത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. തങ്ങള്‍ ഇപ്പോള്‍ ഐ ഗ്രുപ്പിന്റെ ഭാഗം ആണെന്ന് പറയുന്നുവെങ്കിലും തങ്ങളെ വിശ്വാസത്തിലെടുക്കാനോ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുവാനോ ഐ ഗ്രൂപ്പ് ശ്രമിക്കുന്നില്ല എന്നും രണ്ട് ഗ്രുപ്പിലും പെട്ടൊരു ലോബിയാണ് സീറ്റുകള്‍ പങ്കിടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

മുന്‍പ് മുരളീധരന്‍ വിഭാഗം എല്‍ ഡി എഫ് നൊപ്പം ഭരിച്ച പഞ്ചായത്ത് ആണ് കുന്ദമംഗലം. പല വാര്‍ഡുകളിലും ശക്തമായ സാന്നിധ്യവും ഇവര്‍ക്കുണ്ട്. മുന്നണിയ്ക്കുള്ളിലെ ഈ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ സാരമായി ബാധിക്കുമോ എന്നാണ് കോണ്‍ഗ്രസ്സിനുള്ളിലെ ആശങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here