കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിനു ജയം. 10031 വോട്ടുകൾക്കാണ് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ജനീഷ് കുമാർ പിടിച്ചെടുത്തത്.
മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറി. എന്നാൽ പിന്നീട് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന്റെ മുന്നേറ്റമാണ് കണ്ടത്. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്.
അതേസമയം തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു. വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകി. ഇതു തിരിച്ചടിയായെന്നും ഉണ്ണിത്താൻ പറഞ്ഞു.

