തിരുവനന്തപുരം : എസ്എന്‍ കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. ആഘോഷങ്ങള്‍ക്കായി പിരിച്ച 1.16 കോടി രൂപയില്‍ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുറ്റപത്രത്തില്‍ ആവശ്യം.
2004ല്‍ ആണ് കൊല്ലം മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടത്. യൂണിയന് മുന്‍ ജില്ലാ ഭാരവാഹി പി. സുരേന്ദ്ര ബാബു നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.