Kerala News

കോട്ടയത്തും നീലേശ്വരത്തും ഡോക്ടർമാർ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

കോട്ടയം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരണം തുടരുന്നു. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും കാസർഗോഡ് നീലേശ്വരത്ത് ഒരു ഡോക്ടകർക്കും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഗൈനക്കോളജി വാർഡിലെ അഞ്ച് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ഇവരിൽ നിന്നാകാം പിജി ഡോക്ടർമാർക്ക് രോഗബാധയുണ്ടായതെന്ന് കരുതുന്നു. ഇതേ തുടർന്ന് നിരവധി ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. അതേ സമയം ലാബ് ടെക്‌നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട നീലേശ്വരം എൻ കെ ബി എം സഹകരണാശുപത്രിയിൽ ജോലിചെയ്തിരുന്ന 15 പേരുടെ പരിശോധന ഫലത്തിന്റെ ഭാഗമായാണ് ഡോക്ടറും സ്റ്റാഫ് നഴ്സും അടക്കം നാലുപേർക്ക് കോവിഡ് സ്ഥിരീകരിചിരിക്കുന്നത് . ഇവരിൽ രണ്ടുപേർ ആശുപത്രിയിലും മറ്റ് രണ്ടുപേർ അവരവരുടെ വീടുകളിലും ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!