News Sports

കാല്‍പന്ത് കളിയിലെ ‘മിശിഹ’ ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍

കാല്‍പന്ത് കളിയിലെ ഇതിഹാസ താരം ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍. ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ ഈ ജന്മദിനം ലോകമൊന്നാകെ കൊണ്ടാടുകയാണ്.
എണ്ണിയാലൊടുങ്ങാത്ത ഗോളും ക്ലബ്ബ് കിരീടങ്ങളും ഗോള്‍ഡന്‍ ബൂട്ട്, ബാലണ്‍ ഡി ഓര്‍ തുടങ്ങി ഫുട്ബോളില്‍ എന്തെല്ലാം നേടാനാവുമോ അതില്‍ ഒന്നൊഴിച്ച് എല്ലാം ലിയോ നേടിയിട്ടുണ്ട്.

1987ജൂണ്‍ 24നു സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊറാസിയോ മെസ്സിയുടെയും സെലിയ മരിയ ഗുജിറ്റിനി എന്ന തൂപ്പുകാരിയുടെയും 4 മക്കളില്‍ മൂന്നാമനായാണു ലയണല്‍ മെസ്സിയുടെ ജനനം.

നന്നേ ചെറുപ്പത്തിലേ മെസ്സി ഫുട്‌ബോള്‍ കളിച്ചുതുടങ്ങി. പിതാവ് ജോര്‍ജ് ഒഴിവു സമയങ്ങളില്‍ ഗ്രാന്റോളില്‍ എന്ന പ്രാദേശിക ക്ലബ്ബില്‍ കുട്ടികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കിയിരുന്നു. 5-ാം വയസ്സില്‍ മെസ്സിയും ക്ലബ്ബില്‍ ചേര്‍ന്നു. വൈകാതെ 1995ല്‍ റൊസാരിയോയിലെ പ്രധാന ക്ലബ്ബുകളില്‍ ഒന്നായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ പ്രവേശിച്ചു.

10 വയസ്സായപ്പോള്‍ ജീവിതംപോലും വഴിമുട്ടിച്ചുകൊണ്ടു ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി എന്ന രോഗം പിടികൂടി. വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണല്‍ ഡിസോര്‍ഡര്‍ മൂലം ഇവന് ഫുട്ബോള്‍ കളിക്കാനാവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. ആ വിധിയെ മറികടക്കാന്‍ സഹായിച്ചത് ബാഴ്സലോണയും.

ബാര്‍സലോനയുടെ സ്‌പോട്ടിങ് ഡയറക്ടറായിരുന്ന കാര്‍ലസ് റക്‌സാച്ച് മെസ്സിയെക്കുറിച്ച് അറിയുന്നതാണ് ഈ പ്രതിഭയുടെ ജീവിതം മാറ്റിമറിക്കുന്നത്. മെസ്സിയുടെ കളി നിരീക്ഷിച്ച ശേഷം ബാര്‍സിലോണ കരാറില്‍ ഏര്‍പ്പെട്ടു. മെസ്സി സ്‌പെയിനിലേക്കു മാറി താമസിക്കാമെങ്കില്‍ ചികിത്സിക്കാമെന്ന് ഏറ്റു. മെസ്സി ബാര്‍സലോണയുടെ യൂത്ത് ടീമില്‍ കളിച്ചു തുടങ്ങി.

2003 നവംബര്‍ 13നു പോര്‍ട്ടോയുമായുമായുള്ള സൗഹൃദ മത്സരത്തില്‍ മെസ്സി കളിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക മത്സരം. 2004 ഒക്ടോബര്‍ 16ന് ആദ്യ ലീഗ് മത്സരം കളിച്ചു. ബാര്‍ലോനയ്ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാലിഗയ്ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനുമായി മെസ്സി മാറി.

2004 ജൂണില്‍ പരാഗ്വേയ്ക്ക് എതിരായുള്ള അണ്ടര്‍20 സൗഹൃദ മത്സരത്തിലാണ് അര്‍ജന്റീന നാഷനല്‍ ടീമില്‍ മെസ്സിയുടെ അരങ്ങേറ്റം. 2005ലെ ഫിഫ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കുടുതല്‍ ഗോളുകള്‍ നേടി. ഫൈനലിലെ 2 ഗോളടക്കം 6 ഗോളുകള്‍. തുടര്‍ന്ന് അര്‍ജന്റീന ടീമിലെ സ്ഥിരം സാന്നിധ്യമായി. ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായിരുന്നു അദ്ദേഹം. പിന്നീടങ്ങോട്ടു ഫുട്‌ബോളിന്റെ ചരിത്രം മെസ്സി മാറ്റിയെഴുതി. മെസ്സിയുടെ ജീവിതം ഫുട്‌ബോളിന്റെ ചരിത്രമായി. ഫുട്‌ബോളിന്റെ ദൈവം മറഡോണ തന്റെ പിന്‍ഗാമി എന്നു വിശേഷിപ്പിച്ച ഏക കളിക്കാരനാണു മെസ്സി.

ഇനി മെസിക്ക് ഒന്നും തെളിയിക്കാനില്ല, ഇക്കാലമത്രയും പന്തിന് പിന്നാലെയൊടി താന്‍ എന്താണെന്ന് അയാള്‍ പലകുറി തെളിയിച്ചതാണ്. എന്നാല്‍ അയാള്‍ക്ക് നേടാന്‍ ഒന്നുകൂടിയുണ്ട്, നേടാന്‍ ബാക്കി വെച്ച ലോകകിരീടവുമണിഞ്ഞ ശേഷമായിരിക്കും ലിയോ പടിയിറങ്ങേണ്ടത് എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്, അയാള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!