National News

അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രത്തോട് ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസല്‍ ;ലക്ഷദ്വീപിൽ നിന്നും പ്രതിഷേധം ഉയരുന്നത് എന്തുകൊണ്ട്?;

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ ഏക എം. പി മുഹമ്മദ് ഫൈസല്‍ ജനശബ്ദം ചീഫ് എഡിറ്റർ സിബഹത്തുള്ളയുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നതിങ്ങനെ

പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ ചുമതലയേറ്റപ്പോള്‍ വ്യക്തിതാല്പര്യം അല്ലെങ്കിൽ സ്വകാര്യാ താല്പര്യങ്ങൾക്ക് ഉതകുന്ന രീതിയിലെ നിയമനിർമാണം ആണ് അദ്ദേഹം നടത്തുന്നത് പുതിയ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപിന് പ്രശ്‌നങ്ങളുണ്ടാക്കുന്നവയും ജനദ്രോഹപരവുമാണ് .
ഏറ്റവും കുറവ് ക്രൈം റേറ്റ് ഏറ്റവും കുറവ് റിപ്പോര്‍ട്ട്ചെയ്യുന്നിടമായ ലക്ഷദ്വീപില്‍ പെടുന്നനെയായിരുന്നു ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്, .
പൂജ്യം കോവിഡ് ആയിരുന്ന ലക്ഷദ്വീപിൽ ഇന്ന് കോവിഡ് കേസുകൾ കൂടുന്നു
മദ്യ നിരോധന മേഖലയായിരുന്ന ദ്വീപിൽ മദ്യശാലകൾ തുറന്നു,മാംസാഹാരവും നിരോധിച്ചത് വ്യക്തിതാത്പര്യമോ അല്ലെങ്കിൽ ഒരു പക്ഷെ ആർ എസ് എസ് അജണ്ടയാകാംമെന്നാണ് എം പി യുടെ അഭിപ്രായം ,

എന്തിനും ഓടിയെത്തുന്നത് കേരളത്തിലോട്ട്..സംരക്ഷിക്കണം..'; ഒരു  ലക്ഷദ്വീപുകാരന്റെ കുറിപ്പ് | Lakshadweep | BJP | Social Media | Kerala News  | News from Kerala | Manorama News

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാം അടച്ചു പൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനമെടുത്ത് അമൂല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്നും എം. പി പറഞ്ഞു.അമൂൽ ഗുജറാത്തിലെ ഒരു കോർപറേറ്റ് സ്ഥാപനമാണ് ഈ തീരുമാനം എടുക്കുന്നതിലൂടെ സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്നും എം. പി പറഞ്ഞു.പ്രത്യക്ഷത്തിൽ ദ്വീപിൽ വികസന പ്രവർത്തനങ്ങളുടെ മറവിൽ അല്ലെങ്കിൽ ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മറവിൽ ജനദ്രോഹപരമായ കാര്യങ്ങൾ നടത്താൻ ശ്രെമിക്കുന്നു എം പി എന്ന നിലയിൽ ജനപ്രതിനിധിയോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെയുള്ള തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ നോക്കുന്നു .ജനദ്രോഹ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് ലക്ഷദ്വീപ് എം. പി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.ദ്വീപുമായി ബന്ധമില്ലാത്ത ഒരിടത്താണ് അഡ്മിനിസ്ട്രേറ്റർ താമസിക്കുന്നത് എന്നാൽ ഞങ്ങൾക്ക് വേണ്ടത് ഇടക്ക് ദ്വീപിൽ വന്നുപോകുന്ന ഒരു അഡ്മിനിസ്ട്രേറ്ററേ അല്ല സ്ഥിരം ആളെയാണ് ആവിശ്യം എന്ന് എം പി പറയുന്നു .ഇതുമായി ബന്ധപ്പെട്ട് നാളെ ശരത് പവാറുമായി എം പി ചർച്ചക്ക് തയ്യാറെടുക്കുകയാണ്. എൻ സി പി യുടെ മന്ത്രിയായ എ കെ ശശീന്ദ്രനും അധ്യക്ഷനായ പി സി ചാക്കോയും കേരള മുഖ്യമന്ത്രിയുമായി വേണ്ട കാര്യങ്ങൾ ചർച്ചചെയ്യാമെന്ന് സംസാരിച്ചിട്ടുണ്ട് .

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ. 2010 ആഗസ്റ്റ് 21 നായിരുന്നു നിയമനം. സൊറാബുദീൻ ഷേഖ് വ്യാജ ഏറ്റമുട്ടൽ കേസിനെത്തുടർന്ന് അമിത് ഷാ ജയിലിൽ പോയപ്പോഴായിരുന്നു പ്രഫുലിനെ ആഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിച്ചത്. പ്രഫുലിന്റെ പിതാവ് ഖോദഭായ് റാഞ്ചോഡ് ഭായ് പട്ടേൽ പ്രമുഖ ആർഎസ്എസ് നേതാവായിരുന്നു. നരേന്ദ്ര മോദി ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു. 2012 ൽ തെരഞ്ഞെടുപ്പിൽ തോറ്റത് പ്രഫുലിന് തിരിച്ചടിയായി. 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രഫുലിനെ ദാമൻ ആന്റ് ദിയുവിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2016 ൽ ദാദ്ര നഗര് ഹവേലിയുടെ ചുമതലയും നൽകി. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ നിയമനമാണ് പ്രഫുലിന്റേത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ് ശർമ്മ 2020 ഡിസംബർ നാലിന് മരിച്ചതിനു ശേഷമാണ് പ്രഫുലിന് ലക്ഷദ്വീപിന്റെ അധിക ചുമതല ലഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!