
കുന്ദമംഗലത്ത് എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാന്‍ ഇടംതേടി അലഞ്ഞുതിരിയേണ്ട സുരക്ഷിതമായി താമസിക്കാന്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഷീ ലോഡ്ജുണ്ട്. ജോലി ആവശ്യത്തിനും മറ്റും
നഗരത്തിന്‍റെ തിരക്കുകളിലേക്ക് രാപകലില്ലാതെ എത്തപ്പെടുന്ന സ്ത്രീകള്‍ക്കിനി എവിടെ തങ്ങും എന്ന കാര്യത്തില്‍ ആശങ്കവേണ്ട. കുന്ദമംഗലം സിവിൽ സ്‌റ്റേഷന് മുൻവശത്ത് നിർമ്മിച്ച കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് ഷീ ലോഡ്ജിൻ്റെ പണി പുരോഗമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ 75 ലക്ഷം രൂപയോളം ഉപയോഗപ്പെടുത്തിയാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആവശ്യമുള്ള ഫർണ്ണിച്ചറുകൾക്കും അനുബന്ധ പദ്ധതികൾക്കും വേണ്ടി 38 ലക്ഷം രൂപ ഇപ്പോൾ വകയിരുത്തിയിട്ടുണ്ട് നിർമ്മാണം പൂർത്തിയാക്കി ഷീ ലോഡ്ജ് ഉടൻ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി പറഞ്ഞു. ലോഡ്ജിൽ സെക്യൂരിറ്റി അടക്കമുള്ള ജീവനക്കാർ സ്ത്രീകൾ തന്നെയായിരിക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലായിരിക്കും ഷീ ലോഡ്ജിൻ്റെ പ്രവർത്തനം.
സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും താമസിക്കാനുമൊക്കെ കഴിയുക എന്നത് വളരെ പ്രധാനമാണ്. കുന്ദമംഗലത്ത് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കായുമെത്തുന്ന സ്ത്രീകൾക്ക് സ്വന്തമായി സുരക്ഷിതമായ താമസസ്ഥലം എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഷി ലോഡ്ജ് പ്രവർത്തനമാരംഭിക്കുന്നതോടെ ഇതിന് പരിഹാരം കാണാൻ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി പറഞ്ഞു.