information

അറിയിപ്പുകൾ

വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ/ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക്-ഇന്‍ – ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗീകത സര്‍വ്വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്). പ്രായപരിധി: 19- 26 വയസ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം റയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11.30 മണിക്ക് മുന്‍പ് ഹാജരാകണം. ബോര്‍ഡില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എംപിലാഡ് ഫെസിലിറ്റഷന്‍ സെന്ററില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള യുപി എസിന്റെ ബാറ്ററി 12 വോള്‍ട്ട് 75 എച്ച് (8 എണ്ണം) ബൈബാക്ക് അടിസ്ഥനത്തില്‍ മാറ്റി വാങ്ങുന്നതിന് സ്ഥാപനങ്ങളില്‍/ഏജന്റുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് മൂന്ന് മണിക്കകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ്, കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2371907.

ഗതാഗതം നിരോധിച്ചു

നടുവണ്ണൂര്‍-കൂട്ടാലിട റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25(വ്യാഴാഴ്ച) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!