Local News

രഞ്ജിത്തിനും കുടുംബത്തിനും നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് നാടിന്റെ യാത്രാമൊഴി. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം മൊകവൂരില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് കുന്ദമംഗലത്തേക്ക് കൊണ്ടുവന്നത്. അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് കുന്ദമംഗലം സാംസകാരിക നിലയത്തിന് സമീപമുള്ള സ്റ്റേജിനടുത്ത് എത്തിച്ചേര്‍ന്നത്.

,എം.പി എം.കെ രാഘവന്‍, എംഎല്‍എ പിടിഎ റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത, ടി. സിദ്ദിഖ്, മുന്‍ എംഎല്‍എ യുസി രാമന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ കെ.സി അബു. ഖാലിദ് കിളിമുണ്ട, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം ടി.പി സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പി.കെ ബാപ്പു ഹാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പിപ്രകാശ് ബാബു, ജൗഹര്‍ ഭൂപതി, രാഷ്ട്രീയ പാർട്ടി നേതാക്കളായവിനോദ് പടനിലം, ബാബു നെല്ലൂളി, സുധീഷ്, കെ.സി അബു, ഒ.ഉസ്സയിൻ, ടി.കെ ഹിതേഷ് കുമാർ, എ.കെ ഷൗക്കത്തലി,

, എം ബാബുമോന്‍, ടി ചക്രായുധന്‍, അൻവർ സാദത്ത്, വില്ലേജ് ഓഫീസര്‍ ശ്രീജിത്ത്, ഷെറീന വെള്ളറക്കാട്ട്, തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

രണ്ടു വയസ്സുകാരന്‍ വൈഷ്ണവിന്റെ കുഴിമാടത്തിന് ഇരുവശത്തുമായി അച്ഛനും അമ്മയ്ക്കും ചിതയൊരുക്കിയത്. മകന്‍ മാധവ് ചിതകള്‍ക്കു തീ പകരും. കുന്നമംഗലം താളിക്കുണ്ട് പുനത്തിലെ രഞ്ജിത്തിന്റെ തറവാട്ടു വളപ്പില്‍ ആണ് സംസ്‌കാരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!