കുന്ദമംഗലം; സിന്ധു തിയേറ്ററിന് സമീപം ഓടയില്‍ മലിന ജലം നിറഞ്ഞ് കൊതുക് വളരുന്നത് സമീപ വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. റോഡ് സൈഡിലെ ഓടയില്‍ ഒരു മാസമായി കൊതുക് ശല്യം രൂക്ഷമാണ്. ഇത് അന്വേഷിച്ച നാട്ടുകാരാണ് ഓടയില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് കണ്ടത്. സമീപത്തെ കടകളില്‍ നിന്നും മറ്റും ഒഴുക്കുന്ന വെള്ളമാണ് കെട്ടിക്കിടക്കുന്നത്. മുന്‍പും സമാന പ്രശ്നമുണ്ടായപ്പോള്‍ നാട്ടുകാരുടെ പരാതിയില്‍ പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.ഇത്തരത്തില്‍ കൊതുക് വളരുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ പകരാന്‍ വലിയ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം വിഷയം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഓടയില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു

