മാവൂര്‍; റോയല്‍ ട്രാവല്‍സ് ട്രോഫിക്കായി ജവഹര്‍ ഡേബോര്‍ഡിംഗ് സ്‌കൂള്‍ സംഘടിപ്പിക്കുന്ന ജൂനിയര്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം. ജനന വര്‍ഷം 2008 കണക്കാക്കി നടന്ന മത്സരത്തില്‍ ആതിഥേയ ജവഹര്‍ ഡേ ബോര്‍ഡിംഗ് സ്‌കൂള്‍ ഫൈനലില്‍ പ്രവേശിച്ചു. ചാലിയാര്‍ എഫ് എ ഫറോക്കും കെ.എഫ്.ഡി.സി കോഴിക്കോടും സെമിഫൈനലില്‍ കടന്നു. ടൂര്‍ണ്ണമെന്റ് ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ട് കെ.രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. ജവഹര്‍ പ്രസിഡണ്ട് കെ.ടി.അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.കെ.ടി ഷമീര്‍ ബാബു, അഡ്വ: ഷമീം പക്‌സാന്‍ ,കെ.കെ.ടി. ബാബു ,പരപ്പന്‍ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനന തിയ്യതി 2006 ,2007 അടിസ്ഥാനമാക്കിയുള്ള മത്സരങ്ങള്‍ നാളെ മുതല്‍ നടക്കും.25 നാണ് ഫൈനല്‍ മത്സരങ്ങള്‍.
ജവഹര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടുര്‍ണ്ണമെന്റിന് തുടക്കം

