സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. മലപ്പുറത്തും, പത്തനംതിട്ടയിലുമാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
ഇന്നലെ മരണപ്പെട്ട പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസിന്റെ (54) കോവിഡ് പരിശോധന ഫലം ഇന്ന് പോസിറ്റീവ് ആവുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖ ബാധിതൻ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ച മറ്റൊറാൾ പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ ഇദ്ദേഹത്തിനുണ്ടായിരുന്നുഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മരണം സംഭവിച്ചത്.

