താമരശ്ശേരി: മോഷണ കേസില്‍ അകപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിനുശേഷം പൊലീസ് പിടിയില്‍. വയനാട് ജില്ലയിലെ വൈത്തിരി വാഴവളപ്പില്‍ ശ്രീബിത്ത് (33)നെയാണ് വൈത്തിരി എസ്‌ഐ ജിതേഷ്,സിപിഒ നവീന്‍, ഡ്രൈവര്‍ ഷാജഹാന്‍ താമരശ്ശേരി എഎസ്‌ഐ വി.കെ. സുരേഷ്, സിപിഒ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2004ല്‍് വയനാട് ചുരത്തില്‍ കെഎസ്ഇബിയുടെ നാലു ടവറുകളിലെ ആംങ്കളറുകള്‍ മോഷ്ടിച്ച കേസിലെ കൂട്ടു പ്രതിയായിരുന്നു ഇയാള്‍. കേസില്‍ കെഎസ്ഇബിക്ക് 75,139 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. വയനാട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ കോടതി നേരത്തെ വിചാരണ നടത്തി വെറുതെ വിട്ടിരുന്നു.